കൊരട്ടി വയോജന - ഭിന്നശേഷി - ബാല സൗഹൃദ പഞ്ചായത്ത് കൊരട്ടി: കൊരട്ടി പഞ്ചായത്തിനെ വയോജന - ഭിന്നശേഷി - ബാലസൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. ജനകീയാസൂത്രണ പദ്ധതിയുടെ 25ാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വേണു കണ്ടരുമഠത്തിൽ പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. വയോജന സൗഹൃദത്തിന്‍റെ ഭാഗമായി എല്ലാ വാർഡുകളിലും അംഗൻവാടികൾ കേന്ദ്രീകരിച്ച് വയോജന ക്ലബുകൾ, പഞ്ചായത്തിൽ മൂന്ന് വയോജന പകൽ വീടുകൾ, അപേക്ഷിച്ച യോഗ്യരായ 3,306 പേർക്ക് വാർധക്യകാല പെൻഷൻ, വിധവകൾക്ക് 1296 പെൻഷൻ, 50 കഴിഞ്ഞ അവിവാഹിതരായ 126 സ്ത്രീകൾക്ക് പെൻഷൻ തുടങ്ങിയവ പ്രഖ്യാപന ഭാഗമായി നടപ്പാക്കും. ശിശു സൗഹ്യദ സൗകര്യങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ 30 അംഗൻവാടികളിൽ ഒന്നിലൊഴികെ ടെലിവിഷൻ, വാട്ടർ പ്യൂരിഫയർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് സ്ഥാപനങ്ങളിൽ വയോജന- ഭിന്നശേഷി സൗകര്യങ്ങൾ, കുടിവെള്ള സൗകര്യം ഈ പ്രഖ്യാപനങ്ങളുടെ ഭാഗമായി പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. അപേക്ഷിച്ച 347 പേർക്കും വികലാംഗ പെൻഷൻ പഞ്ചായത്ത് നൽകി. കൊരട്ടി പഞ്ചായത്തിന്‍റെ കൃപ പാലിയേറ്റിവ് സംവിധാനത്തിലൂടെ 124 കിടപ്പ് രോഗികളെ വീട്ടിൽ പോയി പരിചരിക്കുന്നുണ്ട്. 22 വൃക്കരോഗികൾക്ക് പഞ്ചായത്തിൽ ഡയാലിസിസിന് സാമ്പത്തിക സഹായം നൽകി. കിലയുടെ സഹകരണത്തോടെ ഡോ. കാളിദാസ്, കെ.വി. ശ്രീധരൻ എന്നിവരുടെ മേൽനോട്ടത്തിൽ ആണ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. കില ഫാക്കൽറ്റി അംഗം കെ.വി. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈനി ഷാജി, സ്ഥിരം സമിതി അധ്യക്ഷൻമാരായ അഡ്വ. കെ.ആർ. സുമേഷ്, കുമാരി ബാലൻ, നൈനു റിച്ചു, പഞ്ചായത്ത് അംഗങ്ങളായ ബിജോയി പെരെപ്പാടൻ, പി.ജി. സത്യപാലൻ, പഞ്ചായത്ത് സെക്രട്ടറി സി.എൻ. ഷിനിൽ, കുടുംബശ്രീ ചെയർപേഴ്സൻ സ്മിത രാജേഷ് ഐ.സി.സി.എസ് സൂപ്പർവൈസർ സൗമ്യ പോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.