മഞ്ഞള്‍ കൃഷി വ്യാപന പദ്ധതിയുമായി പരിയാരം ബജറ്റ്

ചാലക്കുടി: വന്യജീവികളുടെ ആക്രമണത്തില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി മഞ്ഞൾ ഗ്രാമം പദ്ധതിയുമായി പരിയാരം പഞ്ചായത്ത്. വൈസ് പ്രസിഡന്റ് ഡസ്റ്റിന്‍ താക്കോല്‍ക്കാരനാണ് ബജറ്റ് അവതരിപ്പിച്ചത്. വന്യജീവി ശല്യം രൂക്ഷമായിട്ടുള്ള പഞ്ചായത്തിലെ 7, 8, 9, 10 വാർഡിലെ കര്‍ഷകര്‍ക്കാണ് മഞ്ഞൾ ഗ്രാമം പദ്ധതിയുടെ ഗുണം ലഭ്യമാക്കും. മഞ്ഞള്‍ കൃഷി വന്യജീവികള്‍ നശിപ്പിക്കില്ലെന്ന നിര്‍ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പദ്ധതി പഞ്ചായത്തില്‍ നടത്താന്‍ തീരുമാനിച്ചത്. തിരഞ്ഞെടുത്ത വാര്‍ഡുകളില്‍ മഞ്ഞള്‍ കൃഷി വ്യാപിപ്പിച്ച് സ്‌പൈസസ് ബോര്‍ഡുമായി ലിങ്ക് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇടനിലക്കാരില്ലാതെ നേരിട്ട് ഗുണനിലവാരമുള്ള മഞ്ഞള്‍ വിപണിയില്‍ എത്തിക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.