വേലൂപ്പാടം, രണ്ടാംകല്ല് കോളനികളില്‍ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പഞ്ചായത്തിലെ വേലൂപ്പാടം പട്ടികജാതി കോളനിയിലും പുതുക്കാട് പഞ്ചായത്തിലെ രണ്ടാംകല്ല് കോളനിയിലും അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി നടപ്പാക്കാന്‍ അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. ഒരു കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഓരോ കോളനിയിലും നടപ്പാക്കുക. കോളനി നിവാസികളുടെ ആവശ്യങ്ങള്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ നിശ്ചയിച്ചു നടപ്പാക്കും. റോഡുകളുടെ നവീകരണം, വീടുകളുടെ അറ്റക്കുറ്റപ്പണികള്‍, വെള്ളം, വൈദ്യുതി സൗകര്യങ്ങള്‍, അംഗൻവാടി പോലുള്ള പൊതുകെട്ടിടങ്ങളുടെ നിർമാണവും നവീകരണവും തുടങ്ങിയ പ്രവൃത്തികള്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. എം.എല്‍.എമാര്‍ നിർദേശിക്കുന്ന കോളനികളെയാണ് അംബേദ്കര്‍ സ്വയംപര്യാപ്തഗ്രാമം പദ്ധതി നടപ്പാക്കാന്‍ തിരഞ്ഞെടുക്കുക. നേരത്തേ നാഡിപ്പാറ, വെള്ളികുളങ്ങര, കൊക്കിരിപള്ളം, കാവനാട്, മുരിക്കിങ്ങല്‍, നെടുമ്പാള്‍ എസ്.സി കോളനികളില്‍ പദ്ധതി നടപ്പാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.