ഇരിങ്ങാലക്കുട: വേളൂക്കര ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ ഇ-സാക്ഷരത പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഡേവിസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. വീട്ടമ്മമാര്‍ക്കും വയോജനങ്ങള്‍ക്കും പ്രഥമ പരിഗണന നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും മൊബൈലില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനും പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 18 വാര്‍ഡില്‍നിന്നും താൽപര്യമുള്ള രണ്ടുപേരെ വീതം ട്രെയിനര്‍മാരായി തിരഞ്ഞെടുത്തു. ഇവര്‍ക്കുള്ള പരിശീലനവും നല്‍കി. ഇവര്‍ക്കൊപ്പം സി.ഡി.എസ് മെംബര്‍മാര്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. ശേഷം ഇവരെ ഉപയോഗിച്ച് വാര്‍ഡുതലത്തില്‍ ജനങ്ങളെ സംഘടിപ്പിച്ച് പരിശീലനം നല്‍കും. അംഗൻവാടികളിലും വായനശാലകളിലുമൊക്കെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. നാലാം വാര്‍ഡില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയകരമായതോടെയാണ് പഞ്ചായത്തില്‍ മുഴുവനായും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്‍റ് കെ.എസ്. ധനീഷ് പറഞ്ഞു. വൈസ് പ്രസിഡന്‍റ് ജെന്‍സി ബിജു, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിബിന്‍ തുടിയത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഷീജ ഉണ്ണികൃഷ്ണന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാൻ പി.ജെ. സതീഷ്, പഞ്ചായത്തംഗങ്ങളായ വിന്‍സന്‍റ് കാനംകൂടം, രഞ്ജിത ഉണ്ണികൃഷ്ണന്‍, ശ്യാം രാജ്, സുനിത രാധാകൃഷ്ണന്‍, ഗാവരോഷ്, സുപ്രഭ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.