നടവരമ്പ് സ്കൂളിൽ ചരിത്രരേഖ പ്രദർശനവും സെമിനാറും ഇരിങ്ങാലക്കുട: ചരിത്രത്തെ പഠിച്ചും അറിഞ്ഞും ഗതകാല നന്മ തിന്മകളെ അപഗ്രഥിക്കാന്‍ പുതിയ തലമുറക്ക് കഴിയണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ സാംസ്‌കാരിക വകുപ്പും ആര്‍ക്കൈവ്സ് വകുപ്പും സംഘടിപ്പിച്ച ചരിത്രരേഖ പ്രദര്‍ശനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ പ്രെഫ വി. കാര്‍ത്തികേയന്‍ നായര്‍, പ്രഫ. പി. ശിവദാസന്‍ എന്നിവർ വിഷയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയ ലക്ഷ്മി വിനയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി വി. വേണു, പുരാവസ്തു ഡയറക്ടര്‍ ഇ. ദിനേശന്‍, പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, വാര്‍ഡ് മെമ്പര്‍ മാത്യു പാറേക്കാടന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.കെ. പ്രീതി, ആര്‍ക്കൈവ്സ് വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജോസഫ് സ്‌കറിയ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.