സംഭാര വിതരണവുമായി പഞ്ചായത്തംഗങ്ങള്‍

വേനൽച്ചൂടിന്​ ആശ്വാസമായി പഞ്ചായത്തംഗങ്ങളുടെ സംഭാര വിതരണം കൊടകര: വേനൽച്ചൂടിൽ കൊടകര ടൗണിലെത്തിയവർക്ക്​ ആശ്വാസമായി പഞ്ചായത്തംഗങ്ങളുടെ സംഭാര വിതരണം. പഞ്ചായത്ത്​ ഓഫിസിന് മുന്നില്‍ നടന്ന സംഭാര വിതരണം പഞ്ചായത്ത് പ്രസിഡന്‍റ്​ അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ കെ.ജി. രജീഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ദിവ്യ ഷാജു, ജോയ് നെല്ലിശ്ശേരി, അംഗങ്ങളായ ടി.വി. പ്രജിത്ത്, കെ.വി. നന്ദകുമാര്‍, ബിജി ഡേവീസ്, ഷീബ ജോഷി, സജിനി സന്തോഷ്, സി.ഡി. സിബി, സി.എ. റെക്‌സ്, എം.എം. ഗോപാലന്‍, ഷിനി ജെയ്‌സണ്‍, സെക്രട്ടറി കെ. അജിത, കുടുംബശ്രീ ചെയര്‍പേഴ്‌സൻ എ.ആര്‍. രാജേശ്വരി, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായി. ക്യാപ്ഷന്‍ TCM KDA 5 sambara vitharanam കൊടകര പഞ്ചായത്ത്​ ഓഫിസിന്​ മുന്നില്‍ നടന്ന സംഭാരവിതരണം പ്രസിഡന്‍റ്​ അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.