കെ-റെയിൽ പ്രതിഷേധം: ജനകീയ സമിതി രൂപവത്കരിച്ചു മാള: കെ-റെയിൽ കടന്നുപോകുന്ന അന്നമനട, എടയാറ്റൂർ കല്ലൂർ പ്രദേശങ്ങളിലെ നാട്ടുകാർ ജനകീയ സമിതി രൂപവത്കരിച്ചു. അന്നമനട പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 17 വാർഡുകളാണ് നിർദിഷ്ട പ്രദേശം. ഇവിടെ കല്ലുകൾ ഇടാൻ അനുവദിക്കില്ലെന്ന് ജനകീയസമിതി പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് സ്ഥാപിച്ചാൽ അവ പിഴുതുമാറ്റുമെന്ന് പ്രഖ്യാപിച്ചു. കാർഷിക മേഖലയുടെ നട്ടെല്ലാണ് അന്നമനട പഞ്ചായത്തിലെ വെണ്ണൂർ. കോടികൾ ചെലവഴിച്ച് സർക്കാർ വെണ്ണൂർ തുറ നവീകരണം നടത്തുന്നതും ഇതിനു സമീപമാണ്. ഈ ഭാഗത്തെ ഹെക്ടർ കണക്കിന് വയലുകളടക്കമുള്ളവയാണ് കെ-റെയിൽ വരുന്നതുകൊണ്ട് ഇല്ലാതാവുന്നത്. നൂറുകണക്കിന് പേരുടെ കിടപ്പാടങ്ങളും നഷ്ടമാകും. ചാലക്കുടിപ്പുഴയും പെരിയാറും സംഗമിക്കുന്ന മേഖലയിലൂടെയാണ് പ്രളയം കടന്നുവന്നത്. പ്രദേശത്തിന്‍റെ ശാസ്ത്രീയത പരിശോധിക്കാതെയാണ് പദ്ധതി വരുന്നത്. 2018ലെ പ്രളയത്തിൽ ഏറ്റവും കൂടുതൽ ദുരിതം പേറിയ ഒരു മേഖലയാണിത്. ഭൂമിശാസ്ത്രപരമായ പഠനങ്ങൾ നടത്തിയാൽ പ്രദേശത്തുകൂടെ റെയിലിന് അനുമതി നൽകാൻ കഴിയില്ലെന്ന് വ്യക്തമാകും. എക്സ്പ്രസ് ഹൈവേക്ക് വേണ്ടി 2004ൽ സർവേ നടത്തിയ പ്രദേശവും ഇതിന് സമീപത്താണ്. ആ പദ്ധതിയെ എതിർത്ത് തോൽപിച്ച അതേ നാട്ടുകാർ തന്നെയാണ് തങ്ങളെന്നും ഇവർ അറിയിച്ചു. ഞായറാഴ്ച പദ്ധതി പ്രദേശങ്ങളിൽ പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ജനകീയ സമിതി കൺവീനർ അഡ്വ. പോൾ ആൻറണി, ഭാരവാഹികളായ ആൽബിൻ പ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എ. ജോർജ്, ബാബു വർഗീസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.