വി.ആർ. പുരം, കൂർക്കമറ്റം കോളനികളിൽ രണ്ട് കോടിയുടെ പദ്ധതികൾക്ക്​ അനുമതി

വി.ആർ. പുരം, കൂർക്കമറ്റം കോളനികളിൽ രണ്ട് കോടിയുടെ പദ്ധതികൾക്ക്​ അനുമതി ചാലക്കുടി: ചാലക്കുടി നിയോജക മണ്ഡലത്തിൽ ചാലക്കുടി വി.ആർ. പുരം, കോടശ്ശേരി കൂർക്കമറ്റം പട്ടികജാതി കോളനികളിൽ രണ്ട്​ കോടി രൂപയുടെ നിർമണപ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചു. അംബേദ്ക്കർ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി ഓരോ കോളനികൾക്കും ഒരു കോടി രൂപ വീതമാണ്​ അനുവദിച്ചിട്ടുള്ളത്​. അടങ്കൽ തുകയുടെ ഇരുപത് ശതമാനം ഏജൻസികൾക്ക് അനുവദിക്കുന്നതിനായി ജില്ല പട്ടികജാതി വികസന ഓഫിസർക്ക് അലോട്ട്മെന്റ് നൽകിയിട്ടുണ്ട്. കോളനികളിലെ റോഡ്, ഭവന പുനരുദ്ധാരണം, പൊതു ആസ്തികളുടെ മെയിന്റനൻസ്, ഡ്രൈനേജ്, ഇന്റർനെറ്റ് കണക്റ്റിവിറ്റി, കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള സൗകര്യങ്ങൾ, ഖര-ദ്രവ്യ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, വനിതകൾക്കുള്ള സ്വയം തൊഴിൽ പദ്ധതികൾ എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന പ്രവർത്തനങ്ങളെന്ന് സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.