കാല്‍ കിലോ കഞ്ചാവുമായി ക്രിമിനല്‍ കേസ് പ്രതി പിടിയില്‍

കാല്‍ കിലോ കഞ്ചാവുമായി വധശ്രമ കേസ്​ പ്രതി പിടിയില്‍ കൊടകര: കാൽ കിലോ കഞ്ചാവുമായി വധശ്രമ കേസ്​ പ്രതിയെ പൊലീസ്​ അറസ്റ്റ്​ ചെയ്തു. നെല്ലായി ആനന്ദപുരം ആലത്തൂര്‍ കോശേരി വീട്ടില്‍ മഹേഷിനെയാണ്​ (31) ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍. സന്തോഷ്, കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം അറസ്റ്റ്​ ചെയ്തത്​. വ്യാജ മദ്യ -മയക്കുമരുന്ന് നിർമാണത്തിനും വിതരണത്തിനുമെതിരായുള്ള പ്രത്യേക പരിശോധനയിലാണ്​ ഇയാൾ പിടിയിലായത്​. ഇയാള്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന്റെ സീറ്റിനടിയില്‍ നിർമിച്ച പ്രത്യേക അറയില്‍ നിന്നാണ് 250 ഗ്രാമോളം കഞ്ചാവ് പിടികൂടിയത്. ഫോണില്‍ ആവശ്യപ്പെടുന്നവര്‍ക്ക് പ്രത്യേക സ്ഥലം നിർദേശിച്ച് അവിടെ എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് മാഫിയക്കെതിരെ എക്സൈസിന് വിവരം നല്‍കിയെന്നാരോപിച്ച്​ കഴിഞ്ഞ ജൂണില്‍ ആലത്തൂര്‍ സ്വദേശിയായ യുവാവിനെ മഹേഷിന്റെ നേതൃത്വത്തില്‍ ആക്രമിച്ച്​ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതേതുടർന്ന്​ പൊലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്ത മഹേഷും സംഘവും ഏതാനും ആഴ്ചകള്‍ക്കു ശേഷമാണ് ജയിലില്‍നിന്ന്​ ജാമ്യത്തിലിറങ്ങിയത്. പൊലീസ് ഇവരെ കര്‍ശനമായി നിരീക്ഷിച്ചുവന്നിരുന്നതിനാല്‍ ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചാണ് ലഹരി വില്‍പന നടത്തിയിരുന്നത്. ആവശ്യക്കാരനെന്ന വ്യാജേന കഞ്ചാവിനായി പൊലീസ് മഹേഷിനെ ബന്ധപ്പെടുകയും തുടർന്ന്​ വഴിമധ്യേ അറസ്റ്റ്​ ചെയ്യുകയുമായിരുന്നു. ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു മോന്‍ തച്ചേത്ത്, ജോബ് സി.എ, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു സില്‍ജോ, എ.യു റെജി, ബിനു, ഷിജോ തോമസ് എന്നിവരും കൊടകര സ്റ്റേഷനിലെ എസ്‌.ഐമാരായ അനൂപ് പി.ജി, റാഫേല്‍ ടി.എ, എ.എസ്‌.ഐ റെജിമോന്‍, സീനിയര്‍ സി.പി.ഒമാരായ ലിജോണ്‍, ഷാജു ചാതേലി, വിപിന്‍ ലാല്‍ എന്നിവരും ചേർന്നാണ്​ പ്രതിയെ പിടികൂടിയത്​. പിടിയിലായ മഹേഷിനെ വൈദ്യ പരിശോധനക്കുശേഷം കോടതിയില്‍ ഹാജറാക്കി. ക്യാപ്ഷന്‍ TCM KDA 6 kanjavu arest അറസ്റ്റിലായ മഹേഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.