ഇൻഡോർ സ്റ്റേഡിയം ചാലക്കുടി നഗരസഭക്ക് കൈമാറി

ചാലക്കുടി: ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കിയ ഇൻഡോർ സ്റ്റേഡിയം, സംസ്ഥാന സ്പോർട്​സ്​ കൗൺസിൽ ചാലക്കുടി നഗരസഭയ്ക്ക് കൈമാറി. തുടർന്ന് നടന്ന അവലോകന യോഗത്തിൽ സ്റ്റേഡിയത്തിൽ ഇനിയും പൂർത്തിയാക്കേണ്ട പ്രവൃത്തികളെ സംബന്ധിച്ച് ചർച്ച ചെയ്തു. വുഡൺ ഫ്ലോറിങ്​, ഗാലറികളിലെ ഇലക്ട്രിക് വർക്കുകൾ, ഫാനുകളും ലൈറ്റുകളും എന്നിവ സ്ഥാപിക്കൽ, ചൂട് കുറക്കുന്നതിനുള്ള എക്സോസ്റ്ററുകൾ സ്ഥാപിക്കൽ, ആവശ്യമായ ഫർണിച്ചറുകൾ ലഭ്യമാക്കൽ തുടങ്ങിയ ജോലികൾ അടിയന്തരമായി പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. സ്പോർട്​സ്​ കൗൺസിലിന്‍റെയും നസ്മാണം ഏറ്റെടുത്ത് നടത്തിയ കിറ്റ്ക്കോയുടെയും ചുമതലപ്പെട്ടവരും നഗരസഭ അധികൃതരും സംയുക്ത പരിശോധന നടത്തിയ ശേഷമാണ് പൂർത്തിയാക്കേണ്ട ജോലികൾ നിശ്ചയിച്ചതും സ്റ്റേഡിയം ഏറ്റെടുത്തതും. അവലോകന യോഗത്തിൽ നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എം.എസ്. ആകാശ് സ്റ്റേഡിയത്തിന്റെ താക്കോൽ ഏറ്റു വാങ്ങി. വൈസ് ചെയർപേഴ്സൻ സിന്ധു ലോജു, നഗരസഭ അംഗങ്ങളായ ബിജു എസ്. ചിറയത്ത്, നിത പോൾ, ഷിബു വാലപ്പൻ, സി.എസ്. സുരേഷ്, എൻജിനിയർ എം.എസ്. സുഭാഷ്, സ്പോർട്​സ് കേരള ഫൗണ്ടേഷൻ അസി. എൻജിനിയർ എസ്. ശ്രീജിത്ത്, പ്രൊജക്ട് എൻജിനിയർ പി.സി. രഞ്ജിത്, കിറ്റ്കോ പ്രോജക്ട് എൻജിനിയർ അരുൺ ആന്റണി, കൺസൾട്ടന്റ് പി.ജെ. ജീവൻ എന്നിവർ സന്നിഹിതരായി. TCMChdy - 5 ഇൻഡോർ സ്റ്റേഡിയം, സംസ്ഥാന സ്പോർട്​സ്​ കൗൺസിൽ നഗരസഭക്ക്​ കൈമാറുന്നതിന്‍റെ ഭാഗമായി നടന്ന പരിശോധന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.