പദ്ധതി നിർവഹണം: കൊരട്ടി പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്​

പദ്ധതി നിർവഹണം: കൊരട്ടി പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്​ കൊരട്ടി: 2021 -22 വർഷത്തെ പദ്ധതി നിർവഹണത്തിൽ കൊരട്ടി പഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തി. 101.90 ശതമാനം ചെലവഴിച്ചാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. പട്ടികജാതി ഫണ്ട്, ജനറൽ വിഭാഗം ഫണ്ട്, കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്‍റ്​ എന്നിവ 100 ശതമാനവും പൂർത്തികരിച്ചു. പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്‍റ്​, റോഡുകളുടെ നവീകരണം, അംഗൻവാടികൾ ശിശു സൗഹൃദമാക്കൽ എന്നീ പദ്ധതികളാണ്​ പ്രധാനമായും പൂർത്തീകരിച്ചത്. ഉദ്യോഗസ്ഥരുടെ മാസ അവലോകന യോഗം, വർക്കിങ് ഗ്രൂപ്പുകളുടെ കൃത്യമായ ഇടപെടൽ, സ്റ്റാൻഡിങ്​ കമ്മിറ്റികളുടെ മേൽനോട്ടം, ആസൂത്രണ വിഭാഗത്തിന്‍റെ വർഷാദ്യം മുതൽ ഉള്ള പ്രവർത്തനം എന്നിവയാണ് പദ്ധതികൾ 100 ശതമാനം ചെലവിലേക്ക് എത്താൻ സഹായിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.സി. ബിജു, വികസന സ്ഥിരം സമതി ചെയർമാൻ അഡ്വ. കെ.ആർ. സുമേഷ്, പഞ്ചായത്ത് സെക്രട്ടറി സി.എൻ. ഷിനിൽ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.