തൃശൂർ: സാംസ്കാരികവും ദാർശനികവുമായ ശ്രീ ശങ്കര സംഭാവനകളാണ് ആധുനിക ഭാരതത്തിന്‍റെ ആധാരശിലയെന്ന് കേന്ദ്രമന്ത്രി മീനാക്ഷിലേഖി അഭിപ്രായപ്പെട്ടു. തെക്കേമഠം ആസ്ഥാനമാക്കിയുള്ള ആമ്നായപീഠം ചാരിറ്റബ്ൾ ട്രസ്റ്റും ഇന്ദിര ഗാന്ധി നാഷനൽ സെന്‍റർ ഫോർ ആർട്സും ചേർന്ന് സംഘടിപ്പിച്ച ദേശീയ സെമിനാറിന്‍റെ സമാപനസമ്മേളന ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ശ്രീ ശങ്കരന്‍റെ ദർശനങ്ങളെക്കുറിച്ചും അദ്ദേഹം സ്ഥാപിച്ച മഠങ്ങളെക്കുറിച്ചും വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽമാത്രമേ ഭാരതീയ സംസ്കാരത്തെക്കുറിച്ചുള്ള ഒരു ഉൾക്കാഴ്ച നമുക്ക് ലഭിക്കുകയുള്ളൂവെന്ന് അവർ പറഞ്ഞു. പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തെക്കേമഠത്തിന്‍റെ അറ്റകുറ്റപ്പണികൾക്കായി എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ നീക്കിവെച്ചതായി അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ വിചക്ഷണൻ പി. ചിത്രൻ നമ്പൂതിരിപ്പാട്, തൃശൂർ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി. വല്ലഭൻ, കൗൺസിലർ പൂർണിമ സുരേഷ്, വടക്കുമ്പാട് നാരായണൻ, ഇന്ദിര ഗാന്ധി നാഷനൽ സെന്‍റർ ഫോർ ആർട്സ് റീജനൽ ഡയറക്ടർ ഡോ. ഇ.എൻ. സജിത്ത്, മോഹൻ വെങ്കിടകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശേഷം നെടുമ്പുള്ളി രാംമോഹനും സംഘവും അവതരിപ്പിച്ച കഥകളിപദ കച്ചേരിയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.