എലൈറ്റ് സ്ഥാപക ദിനാചരണ മാരത്തോൺ: ആദ്യ പതിപ്പിന് ഒരുങ്ങി തൃശൂർ

തൃശൂർ: എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നൊവേഷൻ ഗ്രൂപ്പ് സ്ഥാപക ദിനാചരണ മാരത്തോണിന്‍റെ ആദ്യ പതിപ്പ് ഞായറാഴ്ച തൃശൂരിൽ നടക്കും. രാജ്യത്തിനകത്തുനിന്നും വിവിധയിടങ്ങളിൽനിന്നുമുള്ള അറനൂറിലധികം പേർ പങ്കെടുക്കും. തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ മാരത്തോൺ ഫ്ലാഗ്​ഓഫ് ചെയ്യും. തൃശൂർ ജില്ല അത്‌ലറ്റിക്‌സിന്റെയും തൃശൂർ സ്പോർട്സ് കൗൺസിലിന്റെയും സാങ്കേതിക മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മത്സരം. അഞ്ച്, 10, 21 കിലോമീറ്റർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. 15 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും പങ്കെടുക്കാം. നേരിട്ട് മാരത്തോൺ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ആളുകൾക്ക് വെർച്വൽ മാരത്തോണിലൂടെയും പങ്കെടുക്കാൻ അവസരമുണ്ട്. മാരത്തോൺ 2022ൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും അഞ്ച്, 10, 21 കി.മീ വിഭാഗങ്ങളിൽ 3,00,000 വരെ രൂപയുടെ സമ്മാന തുക അടങ്ങിയിട്ടുണ്ട്. ആദ്യ ഫ്ലാഗ് ഓഫ് രാവിലെ അഞ്ചിന് 21 കി.മി വിഭാഗത്തിലും 5.20ന് 10 കി.മി വിഭാഗത്തിലും 6.30ന് അഞ്ച് കിലോമീറ്റർ വിഭാഗത്തിലും നടക്കും. സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി എലൈറ്റ് ഫുഡ്‌സ് ആൻഡ് ഇന്നൊവേഷൻ ഗ്രൂപ്പ് നിരാലംബരായ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പുവരുത്തും. സംസ്ഥാനത്തെ ആറായിരത്തിലധികം കുട്ടികൾക്ക് ഭക്ഷണം നൽകുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.