സർവേ നിർത്തിയത് പാർട്ടി കോൺഗ്രസ് മുന്നിൽകണ്ട് -വി.ഡി. സതീശൻ

തൃശൂർ: സിൽവർ ലൈൻ സർവേ താൽക്കാലികമായി നിർത്തിയത് സി.പി.എം പാർട്ടി കോൺഗ്രസ് മുന്നിൽ കണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ സംഘർഷം മറ്റു നേതാക്കൾ മനസ്സിലാക്കാതിരിക്കാനാണ് തിരക്കിട്ട നടപടിയെന്നും സതീശൻ ആരോപിച്ചു. തൃശൂരിൽ കെ-റെയിൽ വിരുദ്ധ കലക്ടറേറ്റ് മാർച്ചിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറത്ത് വന്നത് മാത്രമല്ല, സിൽവർലൈനിൽ ഒരുപാട് അലൈൻമെന്‍റ്​ മാറ്റത്തിന്‍റെ കഥകൾ കൂടിയുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ടി.ജെ. സനീഷ് കുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ്​ ജോസ് വള്ളൂർ, മുൻ എം.എൽ.എ എം.പി. വിൻസൻെറ്, യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശേരി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.