കാർഷിക മേഖലക്ക് ഊന്നൽ നൽകി മാള ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

മാള: കാർഷിക മേഖലക്ക് ഊന്നൽ നൽകി മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ ബജറ്. 20,40,5581 രൂപ വരവും 20,33,28581 രൂപ ചിലവും 17, 27000 മിച്ചവും കണക്കാക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഒ.സി. രവി അവതരിപ്പിച്ചു. കാർഷിക മേഖലക്ക് 6,31,80,000 വകയിരുത്തി. ആരോഗ്യ മേഖലക്ക് 1,16,43,000 രൂപയും വകയിരുത്തി. സമ്പൂർണ പാർപ്പിട പദ്ധതിക്കയായി 43205900രൂപയും ഊർജ്ജ സംരക്ഷണ മേഖലക്ക് 84,49,000 രൂപയും വകയിരുത്തി. വിദ്യാഭ്യാസ -കലാ -സാംസ്‌കാരിക മേഖലയിൽ യുവതി യുവാക്കൾക്ക് മുൻഗണന നൽകി 'മികവിന്റെ കേന്ദ്രം' പദ്ധതിക്ക് 13,91,100 രൂപയും സ്വയം തൊഴിൽ മേഖലയിൽ ചെറുകിട സംരംഭങ്ങൾക്ക് 60,00,000രൂപയും മാറ്റി വച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ വികസന, ക്ഷേമ സമിതി അധ്യക്ഷരായ ഷിജി യാക്കോബ്, ഗീത ചന്ദ്രൻ, ജോസ് മഞ്ഞൂരാൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എ.എ അഷറഫ് എന്നിവർ സംസാരിച്ചു. കുഴുർ പഞ്ചായത്ത് പ്രസിഡന്റ്‌ സാജൻ കൊടിയൻ, അന്നമനട പഞ്ചായത് പ്രസിഡന്റ്‌ പി.വി. വിനോദ്, പൊയ്യ പഞ്ചായത്ത് പ്രസിഡന്റ്‌ ഡെയ്സി തോമസ് എന്നിവർ സംബന്ധിച്ചു. സെക്രട്ടറി ജയ സുരേന്ദ്രൻ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.