ജോസ് ചിറമേൽ സ്മാരക അവാർഡ് കൊടുമൺ ഗോപാലകൃഷ്ണന്

തൃശൂർ: മുഖം ഗ്രാമീണ നാടകവേദിയുടെ ജോസ് ചിറമേൽ സ്മാരക അവാർഡ് നാടകരംഗത്തെ സമഗ്ര സംഭാവനക്ക്​ കൊടുമൺ ഗോപാലകൃഷ്ണന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശിൽപവും പ്രശസ്തിപത്രവും 10,000 രൂപയും അടങ്ങിയ പുരസ്കാരം ഏപ്രിൽ 26ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആർ. ബിന്ദു സമ്മാനിക്കും. സാമൂഹിക നാടകങ്ങൾ, തെരുവുനാടകങ്ങൾ, കലാശാല നാടകങ്ങൾ, സംസ്കൃത നാടകരംഗം, നൃത്തനാടകം, ഏകാഭിനയം തുടങ്ങിയ മേഖലകളിൽ നടൻ, സംവിധായകൻ, നാടകകൃത്ത് എന്നീ നിലകളിൽ നിരവധി സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. 108 മലയാള നാടകങ്ങൾ രചിച്ചു. 16 നാടകങ്ങൾ പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. വാർത്തസമ്മേളനത്തിൽ സി. രാവുണ്ണി, പോൾസൺ താണിക്കൽ, ശ്രീജിത്ത് പുറനാട്ടുകര, എം.കെ. പശുപതി, ഷാജു മനയിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.