സ്വാഗതസംഘം ഓഫിസ്

മാള: പറുദീസാ ബൈബിൾ കൺവെൻഷന്‍റെ മാള ഫൊറോന വികാരി ഫാ. വർഗീസ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. ഫാ. ജോൺ കവലക്കാട്ട്, ഫാ. സെബാസ്റ്റ്യൻ അരികാട്ടിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. അമ്പഴക്കാട് ഫൊറോന അസി. വികാരി ഫാ. ജോസഫ് തൊഴുതുങ്കൽ, മദർ സുപ്പീരിയർ സിസ്റ്റർ ജോസ്മിൻ മാത്യു എന്നിവർ സംസാരിച്ചു. വജ്രമണ്ഡലം പുനഃപ്രകാശനം 27ന് കൊടകര: പാലേലി നാരായണന്‍ നമ്പൂതിരി രചിച്ച വജ്രമണ്ഡലം എന്ന ഗ്രന്ഥത്തിന്റെ പുനഃപ്രകാശനം മാർച്ച്​ 27ന് നടക്കുമെന്ന് പ്രസാധകരായ രാധേശ്യാം കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതുങ്ങല്‍ മഹാവിഷ്ണു ക്ഷേത്രം ഊട്ടുപുരയില്‍ നടക്കുന്ന ചടങ്ങില്‍ വെണ്മണി കൃഷ്ണന്‍ നമ്പൂതിരി പുനഃപ്രകാശനം നിര്‍വഹിക്കും. പെരുമ്പുള്ളി കേശവന്‍ നമ്പൂതിരി ഏറ്റുവാങ്ങും. കിഴക്കേടം ഹരിനാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. വാര്‍ത്ത സമ്മേളനത്തില്‍ രാധേശ്യാം കൂട്ടായ്മ ചെയര്‍മാന്‍ രാജീവ് പൊലിയേടത്ത്, കണ്‍വീനര്‍ പി. പ്രസാദ്, ജയന്‍ പൊലിയേടത്ത്, വിഷ്ണു എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT