ആളൂര്‍: 20 വര്‍ഷത്തോളം തരിശിട്ട കല്ലേറ്റുങ്കര കൊച്ചിപാടത്ത് കര്‍ഷക കൂട്ടായ്മ ഇറക്കിയ നെല്‍കൃഷി വിളവെടുത്തു. പത്തോളം കര്‍ഷകര്‍ ചേര്‍ന്നാണ് തരിശുഭൂമി കൃഷിയോഗ്യമാക്കി മുണ്ടകന്‍ വിളയിറക്കിയത്. പിന്തുണയുമായി പഞ്ചായത്തും കൃഷിഭവന്‍ അധികൃതരും ഒപ്പം നിന്നപ്പോള്‍ മികച്ച വിളവെടുക്കാന്‍ കഴിഞ്ഞു. കൊയ്ത്തുത്സവം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് രതി സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ദിപിന്‍ പാപ്പച്ചന്‍, ഷൈനി തിലകന്‍, വാര്‍ഡംഗം മേരി ഐസക്, ഓമന ജോര്‍ജ്, കെ.ബി സുനില്‍, ജിഷ ബാബു, എ.ആര്‍. ഡേവിസ്, ഐ.എന്‍. ബാബു, കൃഷി ഓഫിസര്‍ തോമസ്, കൊച്ചിപാടം പാടശേഖര സമിതി പ്രസിഡന്റ് ജോസഫ്, ബ്രിട്ടാസ്, ഡേവിസ് എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 4 kochipadam koythulsavam കല്ലേറ്റുങ്കര കൊച്ചിപാടത്തെ കൊയ്ത്തുത്സവം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.