എല്‍.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം ആമ്പല്ലൂര്‍: ഭവന നിര്‍മാണത്തിന് മുൻഗണന നൽകി അളഗപ്പനഗര്‍ പഞ്ചായത്തില്‍ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 22,53,47,662 രൂപ വരവും 22,36,60,954 രൂപ ചെലവും 16,86,678 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്‍റ് കെ. രാജേശ്വരി അവതരിപ്പിച്ചത്. ഭവന നിര്‍മാണത്തിന് മൂന്ന് കോടിയും കാര്‍ഷിക മേഖലക്ക് 51.25 ലക്ഷവും അംഗന്‍വാടി പോഷകാഹാരം, പശ്ചാത്തല സൗകര്യ വികസനം എന്നിവക്ക് 43 ലക്ഷവും കുടിവെള്ളത്തിന് 37.50 ലക്ഷവും വകയിരുത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എം. ചന്ദ്രന്‍, ടെസി വിത്സന്‍, വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അതേസമയം, ബജറ്റ് അവതരണത്തിനിടെ എല്‍.ഡി.എഫ് അംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി പ്രതിഷേധിച്ചു. ലൈഫ് മിഷന്‍ ഭവന പദ്ധതിക്കും സമ്പൂര്‍ണ വൈദ്യുതീകരണത്തിനും കുടിവെള്ള വിതണത്തിനും മതിയായ തുക നീക്കിവെച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധം പി.കെ. ശേഖരന്‍ ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ പി.എസ്. പ്രീജു, വി.കെ. വിനീഷ്, സജന ഷിബു, ഷൈലജ നാരായണന്‍, അശ്വതി പ്രവീണ്‍, ജിഷ്മ രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു. എന്നാല്‍, പഞ്ചായത്തില്‍ ഇത്തവണ അവതരിപ്പിച്ചത് ജനക്ഷേമകരമായ ബജറ്റാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ പ്രതികരിച്ചു. രണ്ട് തവണ മികച്ച പഞ്ചായത്തിനുള്ള അംഗീകാരം നേടിയ പഞ്ചായത്തിന്‍റെ വികസനത്തെ പിന്നോട്ടടിപ്പിക്കുന്ന സമീപനമാണ് എല്‍.ഡി.എഫ് അംഗങ്ങളുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.