സഹപാഠിയുടെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാഥികൾക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ഭീഷണി

ഇരിങ്ങാലക്കുട: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ അമിതവേഗത സഹപാഠിയുടെ ജീവനെടുത്തതിൽ ബസ് സ്റ്റാൻഡ് ഉപരോധിച്ചും ജീവനക്കാരെ ബോധവത്​കരിച്ചും സെന്റ് ജോസഫ്സ് കോളജ്​ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനെതിരെ ബസ് ജീവനക്കാരുടെ ഭീഷണി. വിദ്യാർഥികൾക്ക് ഭീഷണി സന്ദേശങ്ങളയച്ചും ബസിൽ മോശമായി പെരുമാറിയും അർഹതപ്പെട്ട കൺസഷൻ നൽകാതെയുമാണ് ചില ജീവനക്കാർ പ്രതികരിച്ചത്​. രണ്ടു ദിവസമായി ബസ്​ ജീവനക്കാരിൽനിന്ന്​ മോശം പെരുമാറ്റമാണ് നേരിടേണ്ടി വരുന്നതെന്ന് കാണിച്ച് കോളജ് അധികൃതർ ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ചതായും രണ്ട്‌ ബസുകളിലെ ജീവനക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായും പൊലീസ് സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT