'മോഹിനിയാട്ടക്കച്ചേരി തടസ്സപ്പെടുത്തിയ ജഡ്ജി മാപ്പ്​ പറയണം'

ഇരിങ്ങാലക്കുട: മോഹിനിയാട്ടക്കച്ചേരി പൊലീസിനെ വിട്ട് തടസ്സപ്പെടുത്തിയ പാലക്കാട് ജില്ല ജഡ്ജിയുടെ അധികാര ദുർവിനിയോഗത്തിനെതിരെ ഹൈകോടതി നടപടിയെടുക്കണമെന്നും കലാകാരന്മാരോടും സംഘാടകരോടും ജഡ്ജി മാപ്പ്​ പറയണമെന്നും യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വ. രാജേഷ് തമ്പാൻ പ്രമേയം അവതരിപ്പിച്ചു. കെ.കെ. കൃഷ്ണാനന്ദ ബാബു അധ്യക്ഷത വഹിച്ചു. വി.എസ്. വസന്തൻ, റഷീദ് കാറളം, കെ.സി. ശിവരാമൻ, പി.കെ. സദാനന്ദൻ, വി.കെ. സരിത, വർധനൻ പുളിക്കൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT