തൃശൂര്‍: കിഴക്കമ്പലത്തെ ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ നാല് സി.പി.എം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പ്രതികള്‍ ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന നിരീക്ഷണത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്നു കേസ് പരിഗണിച്ചിരുന്നത്. പട്ടികജാതി/വര്‍ഗ പീഡനം തടയല്‍ നിയമ പ്രകാരമുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ കോടതി വീഴ്ച വരുത്തിയതായി നിരീക്ഷിച്ച ഹൈകോടതി കേസ് തൃശൂരിലേക്ക് മാറ്റുകയായിരുന്നു. സി.പി.എം കാവുംപറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുറഹിമാൻ, സി.പി.എം പ്രവർത്തകരും ചേലക്കുളം സ്വദേശികളുമായ സൈനുദ്ദീൻ, ബഷീർ, അസീസ് എന്നിവരുടെ ഹരജിയാണ് തള്ളിയത്. കിഴക്കമ്പലത്ത് വഴിവിളക്കുകള്‍ തെളിക്കുന്നതിനായി നടപ്പാക്കിയ സ്ട്രീറ്റ് ലൈറ്റ് ചാലഞ്ചിനിടെയാണ് ദീപു കൊല്ലപ്പെട്ടത്. സ്ഥലം എം.എല്‍.എ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ട്വന്‍റി ട്വന്‍റിയുടെ നേതൃത്വത്തില്‍ വിളക്കണക്കല്‍ സമരം നടത്തിയത്. എം.എല്‍.എ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതി നടപ്പാക്കുന്നത് തടയുന്നു എന്നായിരുന്നു ആക്ഷേപം. ജനുവരി 12ന് വൈകീട്ട് ഏഴു മുതല്‍ 7.15 വരെയായിരുന്നു സമരം. സ്വന്തം വീട്ടില്‍ വിളക്കണച്ച ശേഷം അടുത്ത വീട്ടിലേക്ക് പോകുമ്പോള്‍ കാത്തുനിന്ന സി.പി.എം പ്രവര്‍ത്തകര്‍ ദീപുവിനെ ക്രൂരമായി മര്‍ദിച്ചു. തലയിലും വയറിനും ഗുരുതരമായി പരിക്കേറ്റെങ്കിലും ദീപു വിവരം പുറത്തു പറഞ്ഞിരുന്നില്ല. ആശുപത്രിയില്‍ പോയാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ചികിത്സ തേടിയാല്‍ ആശുപത്രിക്കാര്‍ അറിയിച്ച് പൊലീസ് വിവരം അറിയുമെന്നതിനാലായിരുന്നു ഭീഷണി. ഭയന്ന വീട്ടുകാരും ഇക്കാര്യം പുറത്തു പറഞ്ഞില്ല. അക്രമികൾ വീടിനു മുന്നില്‍ തമ്പടിക്കുകയും ചെയ്തു. ഇതിനിടെ ആരോഗ്യനില മോശമായതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയം തലച്ചോറിലേക്ക് രക്തസ്രാവമുണ്ടാകുകയും ഛര്‍ദി രൂക്ഷമാകുകയും ചെയ്തിരുന്നു. പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും വെന്‍റിലേറ്ററില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.