കോൺഗ്രസിനെ തിരികെ കൊണ്ടു വരുന്നതാവണം ലക്ഷ്യം -വി.ഡി. സതീശൻ

കോൺഗ്രസിനെ തിരികെ കൊണ്ടു വരുന്നതാവണം ലക്ഷ്യം - വി.ഡി. സതീശൻ തൃശൂര്‍: മന്ത്രിയേക്കാള്‍ വലുതാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനമെന്ന് തെളിയിച്ച നേതാവായിരുന്നു സി.എന്‍. ബാലകൃഷ്ണനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ സി.എന്‍. സ്മരണിക പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഏത് സ്ഥാനത്തിരുന്നാലും അതില്‍ കൈയൊപ്പ് ചാര്‍ത്താന്‍ സി.എന്‍. ബാലകൃഷ്ണന് സാധിച്ചു. സി.എന്‍ നടത്തിയത് പോലെയുള്ള ഖാദി പ്രവര്‍ത്തനങ്ങള്‍ ഒരു ജില്ലയ്ക്കും അവകാശപ്പെടാന്‍ കഴിയില്ല. കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരിക എന്നതായിരിക്കണം തങ്ങളുടെ ലക്ഷ്യമെന്ന തിരിച്ചറിവ് ഉണ്ടായിരിക്കണമെന്നും സതീശന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ കാന്‍സര്‍ സെന്റര്‍ എം.ഡി സി.എന്‍. വിജയകൃഷ്ണന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. ജോസഫ് ചാലിശ്ശേരി, സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ, മുന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍, എം.പി. വിന്‍സെന്റ്, ടി.വി. ചന്ദ്രമോഹന്‍, തോമസ് ഉണ്ണിയാടന്‍, സി.എ. മുഹമ്മദ് റഷീദ്, ഒ. അബ്ദുറഹിമാന്‍കുട്ടി, സി.എന്റെ ഭാര്യ തങ്കമണി ടീച്ചര്‍, മകള്‍ സി.ബി ഗീത, കെ.ബി ശശികുമാര്‍, സുനില്‍ അന്തിക്കാട് പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT