സർക്കാറുകൾ തൊഴിലാളികളെ ഇല്ലാതാക്കരുത് -ജ്യോതിവാസ് പറവൂർ തൃശൂർ: കോർപറേറ്റുകൾ നിർദേശിക്കുന്നതെല്ലാം നിയമമാക്കുന്ന സർക്കാറാണ് രാജ്യത്തുള്ളതെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ സംസ്ഥാന പ്രസിഡന്‍റ് ജ്യോതി വാസ് പറവൂർ. ദ്വിദിന ദേശീയ പണിമുടക്കിന്‍റെ ഭാഗമായി ട്രേഡ് യൂനിയൻ കോ ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വില ദിവസവും ഉയരുകയാണ്. അതിനനുസരിച്ച് തൊഴിലാളികളുടെ വേതനവും, ആനുകൂല്യങ്ങളും കുറയുകയും ചെയ്യുന്നു. തൊഴിലാളി ദ്രോഹനടപടികൾ തൊഴിലാളികളെത്തന്നെ ഇല്ലാതാക്കുകയും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെത്തന്നെ തകിടംമറിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ്.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ഹംസ എളനാട് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി തൃശൂർ മണ്ഡലം കമ്മിറ്റി അംഗം ഐ. സതീഷ് കുമാർ, എഫ്.ഐ.ടി.യു സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര, ടി.യു.സി.ഐ സംസ്ഥാന പ്രസിഡന്‍റ് ജയൻ കോനിക്കര, അസെറ്റ് ജില്ല ചെയർമാൻ വി.എ. സലാഹുദ്ദീൻ, കെ.എസ്.ടി.യു ജില്ല പ്രസിഡന്‍റ് പി.എം. റഷീദ്, എസ്.ഡി.ടി.യു ജില്ല പ്രസിഡന്‍റ് എം.കെ. ഷെമീർ, പി.ടി.യു.സി ജില്ല പ്രസിഡന്‍റ് പി.എസ്. ഉമ്മർ, കെ.എസ്.സി.ഡബ്ല്യു.യു സംസ്ഥാന ട്രഷറർ രാജേഷ് അപ്പാട്ട്, എസ്.എം.ടി.യു ജില്ല പ്രസിഡന്‍റ് ബെന്നി കൊടിയാട്ടിൽ എന്നിവർ സംസാരിച്ചു. എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി അഷ്റഫ് മങ്ങാട് സ്വാഗതവും ടി.യു.സി.ഐ ജില്ല സെക്രട്ടറി എം.വി. ചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.