ചാലക്കുടി: തൂമ്പക്കോട് വേളൂക്കര സെന്റ് ജോർജ്സ് യു.പി സ്കൂളിൽ ഫിലിം ക്ലബ് ആരംഭിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ 'പ്യാലി'യുടെ സംവിധായിക ബബിത റിൻ ഉദ്ഘാടനം നിർവഹിച്ചു. പുതിയ ഹ്രസ്വ ചിത്രത്തിന്‍റെ ചിത്രീകരണോദ്ഘാടനം കലാഭവൻ ജയൻ നിർവഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ ചാന്ദിനി അധ്യക്ഷത വഹിച്ചു. പ്രൊഡക്ഷൻ കോ ഓഡിനേറ്റർ വി.എം. ടെൻസൻ, പി.ടി.എ പ്രസിഡന്‍റ് വി.എ. ജോസ്, സംവിധായകൻ റിൻ, സ്റ്റാഫ് സെക്രട്ടറി കെ. ദിവ്യ ജോസ്, കെ.ജെ. തോമസ്, റിജോ ജോസ് എന്നിവർ സംസാരിച്ചു. വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും വേഷമിടുന്ന 'അപ്പൻ' എന്ന ചെറു സിനിമയാണ് ഒരുക്കുന്നത്. ------- TC Mchdy - 2 വേളൂക്കര സെന്റ് ജോർജ്സ് യു.പി. സ്കൂളിൽ ഫിലിം ക്ലബ് സംവിധായിക ബിബിത റിൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.