ടാറിങ് പാതിവഴിയിൽ; ജനം ദുരിതത്തിൽ ചാലക്കുടി: മേലൂർ പഞ്ചായത്തിലെ മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡ് ടാറിങ് പൂർത്തിയാക്കാത്തത് ദുരിതമാകുന്നു. റോഡ് നവീകരണത്തിന്‍റെ ഭാഗമായി കല്ലുകുത്തി മുതൽ കുന്നപ്പിള്ളി വരെയുള്ള ടാറിങ്ങിനായി നാട്ടുകാർ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആറുമാസമായി. പ്രതിസന്ധികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ കല്ലുകുത്തി മുതൽ ടാറിങ് ആരംഭിച്ചെങ്കിലും അത് വി.ബി.യു.പി സ്കൂൾ വരെ എത്തി നിൽക്കുകയാണ്. അവിടെനിന്ന് എടത്രക്കാവ് അമ്പലത്തിന്‍റെ ഭാഗം വരെ റോഡിലെ പൊടി കളഞ്ഞ് എമൽഷൻ അടിച്ചുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി ടാറിങ് നിലച്ചിരിക്കുകയാണ്. കല്ലുകുത്തി മുതൽ പൂലാനിവരെ ടാർ ചെയ്ത ഭാഗങ്ങളിൽ രണ്ടിടത്ത് കൽവർട്ടിന്‍റെ പണി നടക്കുന്നതിനാൽ അത്രയും ഭാഗത്ത് ടാറിങ് നടന്നിട്ടില്ല. റോഡിന്‍റെ ബാക്കി പണികൾ എന്ന് പൂർത്തീകരിക്കുമെന്നറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. ------ TC MChdy - 1പൂലാനി വി.ബി.യു.പി സ്കൂളിനു മുന്നിൽ ടാറിങ് നിർത്തി വെച്ച സ്ഥലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.