തിരുനാൾ കൊടിയേറി

മാള: കൊമ്പത്തുകടവ് മുട്ടിക്കൽ സെന്‍റ്​ ജോസഫ് ദേവാലയത്തിൽ വി. യൗസേപ്പിതാവിന്‍റെ തിരുനാളിന് വി. ഫാ. ആൻറണി ചില്ലിട്ടശ്ശേരി പതാക ഉയർത്തി. കോട്ടപ്പുറം രൂപത വികാരി ആന്‍റണി കുരിശിങ്കൽ ദിവ്യബലിക്ക് നേതൃത്വം നൽകി. ഫാ. ക്ലീറ്റസ് കോച്ചിക്കാട്ട് വചന സന്ദേശം നൽകി. ഫാ. ലിബിൻ വലിയ വീട്ടിൽ സഹകാർമികത്വം വഹിച്ചു. വെള്ളിയാഴ്ച തിരുകർമ്മങ്ങൾക്ക് രൂപത ചാൻസലർ ബെന്നി വാഴക്കൂട്ടത്തിൽ നേതൃത്വം നൽകും. ഊട്ടു തിരുനാൾ, ആഘോഷമായ തിരുനാൾ ദിവ്യബലി എന്നിവ 19 ശനിയാഴ്ച രാവിലെ 10ന് നടക്കും. ഫോട്ടോ: മാള മുട്ടിക്കൽ സെന്‍റ് ജോസഫ് ദേവാലയം വി. യൗസേപ്പിതാവിന്‍റെ തിരുനാളിന് പതാക ഉയർത്തുന്നു. TCM - MLA- muttickal - Thirunal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.