കത്തിയുമായി തമ്മിലടി; കത്തിവീശിയയാളെ സാഹസികമായി കീഴടക്കി പിങ്ക് പൊലീസ്

പൊലീസുകാരന് പരിക്ക് തൃശൂർ: നഗരത്തിൽ പട്ടാപ്പകൽ കത്തിയുമായി തമ്മിലടിച്ചവരെ പിങ്ക്​ പൊലീസ്​ പിടികൂടി. പ്രതികളെ പിടിച്ചുമാറ്റുന്നതിനിടെ കൺട്രോൾ റൂമിലെ പൊലീസുകാരന് നിസാര പരിക്കേറ്റു. പിങ്ക് പൊലീസ്​ പട്രോളിങ്ങിനിടെ നടുവിലാൽ പരിസരത്താണ്​ രണ്ടുപേർ തമ്മിലടിക്കുന്നത്​ കണ്ടത്​. വാഹനം നിർത്തിയതോടെ അടികൂടിയവരിൽ ഒരാൾ പൊലീസ് വാഹനത്തിനടുത്തേക്ക് ഓടിയെത്തി. പിന്നാലെ കത്തിയുമായി മറ്റെയാളുമെത്തി. ഇതോടെ പിങ്ക് പൊലീസിലെ ടി.കെ. ഗീതയും കെ.വി. രാജിയും പുറത്തിറങ്ങി കത്തിയുമായി ഓടിയെത്തിയയാളെ സാഹസികമായി കീഴടക്കി. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂം പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. നഗരത്തിൽ കൂലിത്തൊഴിലെടുക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളാണ് തമ്മിലടിച്ചത്. മൂന്നുപേർ തമ്മിൽ പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിലെത്തിയത്. tcr_chr6- നഗരത്തിൽ കത്തിയുമായി തമ്മിലടിച്ചവരെ തേക്കിൻകാട് മൈതാനത്ത് പൊലീസ് പിടികൂടിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.