സാംസ്കാരിക നിലയത്തിന്‍റെ പേര് മാറ്റരുത്​

ഇരിങ്ങാലക്കുട: പട്ടികജാതി വിഭാഗത്തിൽനിന്ന്​ ഉയർന്നുവന്ന വനിത നേതാവ് ശാരദ കുഞ്ഞന്‍റെ സ്മാരകമായി ഇരിങ്ങാലക്കുട നഗരസഭയിലെ 38ാം വാർഡിൽ നിർമിക്കുന്ന സാംസ്കാരിക നിലയത്തിന്‍റെ പേര് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്​ പട്ടികജാതി ക്ഷേമ സമിതി പൊറത്തിശ്ശേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല ജോയന്‍റ്​ സെക്രട്ടറി കെ.വി. ബാബു ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി.ഡി. സിജിത്ത്, കെ.വി. മദനൻ, എം.ബി. രാജു, കെ.ജെ. ജോൺസൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. ബാബു (പ്രസി.), പി.കെ. സുരേഷ് (സെക്ര.), വി.സി. പ്രഭാകരൻ (ട്രഷറർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.