തൃശൂർ: അംഗപരിമിതയായ പെൺകുട്ടിയെ ലൈംഗികപീഡനത്തിന് വിധേയമാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. എട്ടുമുന കോലിയൻ വീട്ടിൽ രാഗേഷിനെ (21) ആണ് നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ടിക്ടോക് വഴിയാണ് പെൺകുട്ടിയെ പ്രതി പരിചയപ്പെട്ടത്. തുടർന്ന് രണ്ടു വർഷത്തോളമായി നിരന്തര ബന്ധം സ്ഥാപിച്ച ശേഷം ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. പ്രതിയുടെ ഫോണിൽ നിരവധി അശ്ലീല വിഡിയോകളും കണ്ടെത്തി. സബ് ഇൻസ്പെക്ടർ അനിൽകുമാർ, സീനിയർ വനിത സിവിൽ പൊലീസ് ഓഫിസർ സിന്റി, സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ് കെ. മാരാത്ത്, ശ്രീനാഥ്, നിശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പോക്സോയടക്കമുള്ള വകുപ്പുകൾ ചുമത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. tct_chr4 ragesh രാഗേഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.