മോദിയും പിണറായിയും തൊഴിലാളി ദ്രോഹത്തിൽ മത്സരിക്കുന്നു -ആർ. ചന്ദ്രശേഖരൻ

മോദിയും പിണറായിയും തൊഴിലാളി ദ്രോഹത്തിൽ മത്സരിക്കുന്നു -ആർ. ചന്ദ്രശേഖരൻ തൃശൂർ: തൊഴിലാളികൾക്ക് പണിയെടുത്ത്​ ജീവിക്കാനാവാത്ത അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ്​ ആർ. ചന്ദ്രശേഖരൻ പറഞ്ഞു. തൊഴിലാളികളെ ദ്രോഹിക്കുന്നതിൽ മോദിയും പിണറായിയും പരസ്പരം മത്സരിക്കുകയാണ്. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഐ.എൻ.ടി.യു.സി പ്രതിജ്ഞബന്ധമാണെന്നും അതിനായി മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ കൗൺസിൽ യോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ സുന്ദരൻ കുന്നത്തുള്ളി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, ടി.എം. കൃഷ്ണൻ, മേരി ജോളി, ഇ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.