മാള: ഇരുചക്ര വാഹനത്തിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ ഗൃഹനാഥ സുമനസ്സുകളുടെ കാരുണ്യം കാത്ത് കഴിയുന്നു. മാമ്പ്ര തേപറമ്പിൽ ഇബ്രാഹിമിന്‍റെ ഭാര്യ സുഹറ ബീവിയാണ് (59) ഭാരിച്ച ചികിത്സ ചെലവ് താങ്ങാനാവാതെ കഴിയുന്നത്. 16 ദിവസമായി കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. തലക്കേറ്റ ക്ഷതം മൂലം സംസാരിക്കാൻ കഴിയാത്ത സ്ഥിതിയിലാണിവർ. ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ വെണ്ണൂർ-മാള റോഡിൽ വീഴുകയായിരുന്നു. ഇതിനകം ഏഴ് ലക്ഷത്തോളം രൂപ ചെലവായി. ചികിത്സ സഹായത്തിനായി പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. വിനോദ്, വാർഡ് അംഗം കെ.എ. ഇക്ബാൽ എന്നിവരുടെ നേതൃത്വത്തിൽ സമിതി രൂപവത്കരിച്ചിട്ടുണ്ട്. അന്നമനട ഫെഡറൽ ബാങ്കിൽ 17030100085560 നമ്പറിൽ (IFSC: FDRL0001703) അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഫോൺ: 94472 92289, 94960 46168. ഫോട്ടോ: സുഹ്റ ബീവി Tcm-mla- Suhrabeevi- Sumanass
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.