കെ.എസ്.ആർ.ടി.സി ബസിന് നേരെ ചുറ്റികയേറ്​; ഒരാൾക്ക്​ പരിക്ക്​

കെ.എസ്.ആർ.ടി.സി ബസിനുനേരെ ചുറ്റികയേറ്​; ഒരാൾക്ക്​ പരിക്ക്​ പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാൾ ആമ്പല്ലൂര്‍: പാലിയേക്കര മേല്‍പാലത്തിന് സമീപം കെ.എസ്.ആര്‍.ടി.സി ബസിന് നേരെ ചുറ്റികയേറ്​. ചുറ്റിക തലയില്‍കൊണ്ട് മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പച്ചാട് വീട്ടില്‍ ബിനോയിക്ക് (29) പരിക്കേറ്റു. ഇയാളെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 12.30നാണ് സംഭവം. അന്വേഷണത്തില്‍ മാനസികാസ്വാസ്ഥ്യമുള്ള ആളാണ് ബസിനുനേരെ ചുറ്റിക എറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ രാത്രി കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടുന്നതിനാല്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്നും അതിനാലാണ് ചുറ്റിക എറിഞ്ഞതുമെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പരാതിക്കാരില്ലാത്തതിനാല്‍ കേസെടുത്തില്ല. തൃശൂരില്‍നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ബസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.