ഗുരുവായൂര്‍ മേല്‍ശാന്തി നറുക്കെടുപ്പ് ഇന്ന്

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഏപ്രിൽ ഒന്ന്​ മുതല്‍ ആറ്​ മാസത്തേക്കുള്ള മേല്‍ശാന്തിയെ ബുധനാഴ്ച തിരഞ്ഞെടുക്കും. 38 പേരാണ് മേല്‍ശാന്തി സ്ഥാനത്തേക്ക് അപേക്ഷിച്ചത്. ഇതില്‍ 37 പേരെ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ദേവസ്വം ഓഫിസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷം അര്‍ഹത നേടിയ അപേക്ഷകരുടെ പേരുകളില്‍നിന്ന് നറുക്കെടുത്ത് മേല്‍ശാന്തിയെ നിശ്ചയിക്കും. ഉച്ചപൂജ കഴിഞ്ഞ് നടതുറന്നശേഷം നമസ്‌കാരമണ്ഡപത്തില്‍ ഇപ്പോഴത്തെ മേല്‍ശാന്തി ജയപ്രകാശ് നമ്പൂതിരി നറുക്കെടുക്കും. മാര്‍ച്ച് 31ന് രാത്രി പുതിയ മേല്‍ശാന്തി ചുമതലയേല്‍ക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.