മാൻ കുറുകെ ചാടി; കാർ അപകടത്തിൽപ്പെട്ടു

മാൻ കുറുകെ ചാടി; കാർ അപകടത്തിൽപ്പെട്ടു അതിരപ്പിള്ളി: മാൻ കുറുകെ ചാടിയതിനെ തുടർന്ന് വിനോദ സഞ്ചാരികളുടെ കാർ അപകടത്തിൽപ്പെട്ടു. പെരുമ്പാവൂർ സ്വദേശി അതുലും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 11ഓടെ പ്ലാന്‍റേഷൻ വാലി റിസോർട്ടിന് സമീപമായിരുന്നു അപടം. റോഡിന്‍റെ വശത്തു നിന്നും മാൻ ചാടിയതിനെ തുടർന്ന് വെട്ടിച്ച കാർ മൺത്തിട്ടയിൽ ഇടിക്കുകയായിരുന്നു. ആർക്കും കാര്യമായ പരിക്കേറ്റില്ല. കാറിന്‍റെ മുൻവശത്തിന് കേടുപാട് സംഭവിച്ചു. TC MChdy - 4 മാൻ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപ്പെട്ട കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.