മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

നെല്ലായി: സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്​ ആഭിമുഖ്യത്തില്‍ സൗജന്യ . നെല്ലായി കമ്യൂണിറ്റി ഹാളില്‍ നടന്ന ക്യാമ്പ് പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. എന്‍.കെ. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം കവിത സുനില്‍, ഡോ. കെ.പി. രഘുനാഥന്‍, കെ.കെ. രാജന്‍, കെ. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. 'കോവിഡും അനുബന്ധ രോഗങ്ങളും' വിഷയത്തെ ആസ്പദമാക്കി ജില്ല ആശുപത്രിയിലെ പള്‍മണോളജിസ്റ്റ് ഡോ. പി. സജീവ് കുമാര്‍ ക്ലാസ് നയിച്ചു. ഡോക്ടര്‍മാരായ സജീവ് കുമാര്‍, കെ.കെ. വാസുദേവന്‍, പൂര്‍ണിമ, ഭാഗ്യശ്രീ എം. നായര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. അഖില കേരള ഭാഷ അധ്യാപക സംഘടന സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച കവിത ആലാപന മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വൈലൂര്‍ സ്വദേശി ദേവപ്രഭയെ ചടങ്ങില്‍ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.