ഗുരുവിന്‍റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു

ഇരിങ്ങാലക്കുട: എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂനിയൻ ഹാളില്‍ ശ്രീനാരായണ ഗുരുവിന്‍റെ ഛായചിത്രം പ്രസിഡന്‍റ്​ സന്തോഷ് ചെറാകുളം അനാച്ഛാദനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ എം.കെ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്‍ മുഖ്യാതിഥിയായിരുന്നു. യോഗം സംഘടിപ്പിച്ച മെഗാ ഇവന്‍റില്‍ പങ്കെടുത്ത് ഗിന്നസിൽ ഇടംപിടിച്ച നര്‍ത്തകിമാര്‍ക്ക് സെക്രട്ടറി കെ.കെ. ചന്ദ്രന്‍ സര്‍ട്ടിഫിക്കറ്റ്​ വിതരണം ചെയ്തു. യോഗം ഡയറക്ടര്‍ കെ.കെ. ബിനു, യൂനിയന്‍ കൗണ്‍സിലര്‍മാരായ ഡോ. കെ.കെ. മോഹനന്‍, വി.ആര്‍. പ്രഭാകരന്‍, വനിത സംഘം പ്രസിഡന്‍റ്​ സജിത അനില്‍കുമാര്‍, സെക്രട്ടറി രമ പ്രദീപ്, വനിത സംഘം കേന്ദ്രസമിതി അംഗം മാലിനി പ്രേംകുമാര്‍, യൂത്ത് മൂവ്‌മെന്റ് യൂനിയന്‍ വൈസ് പ്രസിഡന്‍റ്​ രാഹുല്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.