തൊഴിൽമേള നടത്തി

ചാലക്കുടി: ഗവ. ഐ.ടി ജോബ് ഫെയർ 'സ്​പെക്​ട്രം 2022' തൊഴിൽമേള സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചാലക്കുടി മുനിസിപ്പൽ ചെയർമാൻ വി.ഒ. പൈലപ്പൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. ചാലക്കുടി ഐ.ടി.ഐ പ്രിൻസിപ്പൽ കെ.ജി. ജീന, ജില്ലയിലെ വിവിധ ഐ.ടി.ഐകളിലെ പ്രിൻസിപ്പൽമാരായ പി.എ. സെബാസ്റ്റ്യൻ, കെ.പി. ഷാജു, എം.എ. സൗജ, സിന്ധുപോൾ, പ്രശാന്ത് മേനോൻ, വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ, സ്റ്റാഫ് സെക്രട്ടറി എ.ആർ. ബാബു, വി.വി. ജയൻ എന്നിവർ സംസാരിച്ചു. തൊഴിൽ മേളയിൽ 60ൽപരം കമ്പനികളും 1600ഓളം ഉദ്യോഗാർഥികളും പങ്കെടുത്തു. 820 പേർക്ക്​ തൊഴിൽ ലഭിച്ചിട്ടുണ്ട്. TC MChdy - 7 തൊഴിൽമേള സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.