കുംഭംകുളങ്ങര റോഡ് തുറന്നു

(ഫോട്ടോ) ചെമ്പുചിറ: മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ കുംഭംകുളങ്ങര റോഡ് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഗതാഗതത്തിന് തുറന്നു കൊടുത്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സനല ഉണ്ണികൃഷ്ണന്‍, ദിവ്യ സുധീഷ്, വി.എസ്. നിജില്‍, ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. അസൈന്‍, പഞ്ചായത്തംഗങ്ങളായ എന്‍.പി. അഭിലാഷ്, ഷാന്റോ കൈതാരത്ത്, ബ്ലോക്ക് എക്‌സിക്യൂട്ടീവ് എൻജിനിയര്‍മാരായ ആന്റണി വട്ടോളി, കെ.വി. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 6 kumbamkulangara road കുംഭംകുളങ്ങര റോഡ് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഗതാഗതത്തിന് തുറന്നുകൊടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.