വിജ്ഞാനപ്രദമായി -(ഫോട്ടോ)- ആളൂര്‍: താഴേക്കാട് സെന്‍റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രത്തില്‍ സംഘടിപ്പിച്ചു. പ്രഫ. ലിറ്റി ചാക്കോ ഉദ്ഘാടനം ചെയ്തു. താഴേക്കാട് പള്ളി ശിലാശാസനം ആസ്പദമാക്കിയാണ് ശിബിരം സംഘടിപ്പിച്ചത്. ചേര രാജാക്കന്മാരുടെ കാലത്ത് നസ്രാണികള്‍ക്ക് താഴേക്കാട് ദേശത്ത് കച്ചവടം ചെയ്യാന്‍ കരം ഒഴിവാക്കിക്കൊടുത്ത രാജകൽപനയാണ് കരിങ്കല്ലില്‍ കൊത്തിയിരിക്കുന്നതെന്ന് സെമിനാറില്‍ സംസാരിച്ച ഫാ. ജോണ്‍ കവലക്കാട്ട് പറഞ്ഞു. മുസ്രിസ് തുറമുഖത്തിന്‍റെ ഭാഗമായിരുന്ന ഈ പ്രദേശം അന്ന് മണിഗ്രാമം എന്നാണ് അറിയപ്പെട്ടിരുന്നത്. പുരാതന സത്യങ്ങള്‍ കണ്ടെടുക്കാന്‍ പഠനങ്ങള്‍ അനിവാര്യമാണെന്നും ഫാ. ജോണ്‍ പറഞ്ഞു. ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. മംഗലപ്പുഴ സെമിനാരി ചരിത്ര അധ്യാപകന്‍ ഡോ. സിന്‍റോ ചിറ്റിലപ്പിള്ളി, കണ്‍വീനര്‍ മാത്യൂസ് കരേടന്‍, ഫാ. ജോമോന്‍ അറയ്ക്കപ്പറമ്പില്‍, ട്രസ്റ്റി ജോണ്‍സണ്‍ നെരേപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ---- ക്യാപ്ഷന്‍ TCM KDA 2 padana sibiram താഴേക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ സംഘടിപ്പിച്ച പ്രഫ. ലിറ്റി ചാക്കോ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.