മാളയിലെ ഡി.എൽ.പി ബോർഡ് കരാറുകാരൻ യഥാർഥ സ്ഥാനത്ത് സ്ഥാപിച്ചു

ഡി.എൽ.പി ബോർഡ് കരാറുകാരൻ പുനഃസ്ഥാപിച്ചു മാള: മാള ഇന്ദിര ഭവന് സമീപമുണ്ടായിരുന്ന റോഡ്​ പരിപാലന ബോർഡ്​ (ഡി.എൽ.പി ബോർഡ്​) കരാറുകാരൻ റോഡ് നിർമാണം നടന്ന സ്ഥാനത്ത്​ പുനഃസ്ഥാപിച്ചു. മാള ജങ്​ഷനിൽ സ്ഥാപിക്കേണ്ട ബോർഡ് ആണ് ഏറെ മാറ്റി സ്ഥാപിച്ചത്. ഇത് സംബന്ധിച്ച്​ മാധ്യമം കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. അനാസ്ഥ ചൂണ്ടിക്കാട്ടി മാള പള്ളിപ്പുറം സ്വദേശി ഷാന്റി ജോസഫ് തട്ടകത്ത് പരാതി നൽകിയിരുന്നു. മാള ടൗൺ റോഡിൽ നിന്ന് ആരംഭിച്ച് കെ.എസ്.ആർ.ടി.സിക്ക്​ സമീപമുള്ള പാലത്തിന്‍റെ വടക്ക് വരെ റോഡ്​ വീതികൂട്ടിയതുമായി ബന്ധപ്പെട്ട്​ സ്ഥാപിച്ച പരിപാലന ബോർഡാണ്​ കരാറുകാരൻ മാറ്റിസ്ഥാപിച്ചത്​. ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് എന്ന വാചകത്തോടെയുള്ള ബോർഡ്​ റോഡിൽ നിന്ന്​ ഏറെ മാറിയാണ്​ ഉണ്ടായിരുന്നത്​. 2019 നിർമിച്ച ഈ റോഡിന്‍റെ പരിപാലന കാലാവധി 2022 ഡിസംബറിൽ അവസാനിക്കും. റോഡ് നിർമാണം കഴിഞ്ഞുള്ള മൂന്ന് വർഷം തകർച്ച ഉണ്ടായാൽ പുനർനിർമിക്കാൻ കരാറുകാരന് ഉത്തരവാദിത്തമുണ്ട്. ഫോട്ടോ: സ്ഥാനചലനം സംഭവിച്ച ഡി.എൽ.പി ബോർഡ് TCM - MLA-DLP - Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.