കുടിവെള്ളക്ഷാമം: തൃക്കൂര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫിന്‍റെ കുത്തിയിരിപ്പ് സമരം

കുടിവെള്ള ക്ഷാമം: തൃക്കൂര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫിന്‍റെ കുത്തിയിരിപ്പ് സമരം തൃക്കൂര്‍: പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ യു.ഡി.എഫ് ഭരണസമിതി കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാരോപിച്ച് എല്‍.ഡി.എഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫിസിന്​ മുന്നില്‍ കുത്തിയിരിപ്പ്​ സമരം നടത്തി. മിക്ക വാര്‍ഡുകളിലും കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടമോടുമ്പോള്‍ പഞ്ചായത്തില്‍ നാഥനില്ലാത്ത അവസ്ഥയാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. തൃക്കൂര്‍ പഞ്ചായത്ത്, കുടിവെള്ളത്തിനായി ആശ്രയിക്കുന്ന അയ്യപ്പന്‍കുന്ന് പദ്ധതിക്കായി 80 എച്ച്.പി ശേഷിയുള്ള മോട്ടോര്‍ സ്ഥാപിക്കാൻ പണം അനുവദിച്ചിട്ടും നടപ്പാക്കാന്‍ സാധിക്കാത്തത് യു.ഡി.എഫ് ഭരണസമിതിയുടെ പിടിപ്പുകേടുകൊണ്ടാണെന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു. കുടിവെള്ള ക്ഷാമം നേരിടുന്ന കുടുംബങ്ങള്‍ക്ക് അടിയന്തരമായി ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് അംഗങ്ങളായ കപില്‍ രാജ്, കെ.കെ. സലീഷ്, മായ രാമചന്ദ്രന്‍, ഹനിത ഷാജു, മേഴ്സി സ്കറിയ എന്നിവരാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. നേതാക്കളായ കോനിക്കര പ്രഭാകരന്‍, ജോസ് തെക്കേത്തല, വി.കെ. സുലൈമാന്‍, കെ.എസ്. റോസല്‍രാജ്, വി.എം. സിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.