വേനൽ ചൂടേറി; കാട്ടിലും നാട്ടിലും തീപിടിത്തങ്ങളും ചാലക്കുടി: വേനൽ ശക്തമായതോടെ വനമേഖലയിലും നാട്ടിൻപുറത്തും തീപിടിത്തങ്ങളും വർധിച്ചു. ചൊവ്വാഴ്ച മേലൂർ പഞ്ചായത്തിൽ ബിയർ കമ്പനിയിൽ തീപിടിത്തമുണ്ടായി. അഗ്നിരക്ഷ സേനയെത്തിയാണ് തീയണച്ചത്. അതിരപ്പിള്ളിയിലെ വനമേഖലയിൽ കഴിഞ്ഞ ദിവസം കാടിന് തീപിടിച്ചു. കാട്ടിൽ ഫയർ ലൈനുകൾ തീർത്ത് തീ വ്യാപിക്കാതെ വനപാലകരും വന സംരക്ഷണ സേനയും കാട്ടുതീ നിയന്ത്രിച്ചു. മേലൂരിൽ പൂലാനി കൊമ്പൻപാറ തടയണയുടെ അടുത്തുള്ള പൂട്ടിക്കിടക്കുന്ന ബിയർ കമ്പനി വളപ്പിൽ ചൊവ്വാഴ്ച രാവിലെയാണ് തീപിടിച്ചത്. കമ്പനി വളപ്പിലെ ഉണങ്ങിയ ഇലകളിലും പുല്ലുകളിലും തീ ആളിപ്പടർന്നതോടെ നാട്ടുകാർ അഗ്നിരക്ഷ സേനയെ വിവരം അറിയിച്ചു. ഉടൻ ജീവനക്കാരെത്തി തീ കെടുത്തി. അതിനാൽ, കമ്പനിയുടെ കെട്ടിടങ്ങളിലേക്ക് തീ ആളിപ്പടർന്നില്ല. കമ്പനി നാളുകളായി പൂട്ടിക്കിടക്കുകയാണ്. കഴിഞ്ഞ വർഷവും വേനൽക്കാലത്ത് കമ്പനി വളപ്പിൽ തീപിടിത്തം ഉണ്ടായിരുന്നു. TC MChdy - 4 പൂലാനി ബിയർ കമ്പനി വളപ്പിൽ ഇന്നലെയുണ്ടായ തീപിടിത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.