വേളൂക്കരയിൽ നാല്​ അംഗനവാടികൾ സ്മാർട്ടായി

വേളൂക്കരയിൽ നാല്​ അംഗൻവാടികൾ സ്മാർട്ടായി ഇരിങ്ങാലക്കുട: വേളൂക്കര ഗ്രാമപഞ്ചായത്ത് ബാലസൗഹൃദ പദ്ധതികളുടെ ഭാഗമായി പഞ്ചായത്തിലെ അഞ്ചോളം വരുന്ന അംഗൻവാടികൾ സ്മാർട്ട് അംഗൻവാടികൾ ആയി നിർമാണം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. ഒന്ന്​, നാല്​, ആറ്​, 12, 13 വാർഡുകളിലെ അംഗൻവാടികളാണ്​ സ്മാർട്ടായത്​. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. ധനീഷ് ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിബിൻ തുടിയത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ജെൻസി ബിജു മുഖ്യാതിഥിയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീജ ഉണികൃഷ്ണൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജെ. സതീഷ്, ക്ഷേമകാര്യ അംഗങ്ങളായ ഷീബ നാരായണൻ, രഞ്ജിത ഉണ്ണികൃഷ്ണൻ, സ്വപ്ന സെബാസ്റ്റ്യൻ, വിൻസന്‍റ്​ കാനകൂടം, ശ്യാം രാജ്, പുഷ്പം ജോയ്, സുപ്രഭ സുഖി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഐശ്വര്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.