വടക്കേക്കാട്: പഞ്ചായത്ത് കുടുംബശ്രീ വനിത ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ പ്രസിഡന്റ് ഫസലുൽ അലി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ പ്രബീന അധ്യക്ഷത വഹിച്ചു. ഡോ. രമ്യ ക്ലാസെടുത്തു. കമ്യൂണിറ്റി കൗൺസിലർ നീതു, സി.ഡി.എസ് വൈസ് ചെയർപേഴ്സൻ ഷീബ എന്നിവർ സംസാരിച്ചു. മുതിർന്ന കുടുംബശ്രീ അംഗങ്ങളായ സൽമ, തങ്കമണി എന്നിവരെ വൈസ് പ്രസിഡന്റ് പൊന്നാട ചാർത്തി ആദരിച്ചു. 'നിലാവ്' സ്ത്രീ പദവി സാമൂഹിക പഠനം, സ്ത്രീപക്ഷ നവകേരളം കർമപദ്ധതി പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.