പൊലീസ് അക്കാദമിയിൽ മാവിൻ തൈകൾ നട്ട് വനിത പൊലീസിന്‍റെ വനിത ദിനാചരണം

തൃശൂർ: കേരള പൊലീസ് അക്കാദമിയിൽ 44 വ്യത്യസ്ത തരം മാവിൻ തൈകൾ നട്ടും സാംസ്കാരിക സമ്മേളനവും കലാപരിപാടികളും നടത്തിയും വനിത ദിനം ആചരിച്ചു. വനിത പൊലീസ് സേനാംഗങ്ങളാണ് മാവിൻ തൈകൾ നട്ടത്. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസർച്ച് (ഐ.സി.എ.ആർ) സസ്യ ജനിതക വിഭാഗം ദേശീയ ബ്യൂറോ (എൻ.ബി.പി.ജി.ആർ) സഹകരണത്തോടെയാണ് മാവിൻ തൈകൾ സംഘടിപ്പിച്ച് നട്ടത്. നടീൽ ഉദ്ഘാടനവും വനിതദിന സാംസ്കാരിക ചടങ്ങ് ഉദ്ഘാടവും ഐ.ജി പി. വിജയൻ നിർവഹിച്ചു. തുടർന്ന് തിങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വനിത ദിനാചരണ പരിപാടിയിൽ ഐ.ജി (ട്രെയിനിങ്) കെ. സേതുരാമൻ അധ്യക്ഷത വഹിച്ചു. കേരള പൊലീസ് അക്കാദമി അസി. ഡയറക്ടർമാരായ പി.എ. മുഹമ്മദ് ആരീഫ്, എൽ. സോളമൻ, എസ്. നജീബ്, ഇൻഡോർ ഡിവൈ.എസ്.പി പി.ടി. ബാലൻ, എൻ.ബി.പി.ജി.ആർ തൃശൂർ റീജനൽ സ്റ്റേഷൻ പ്രിൻസിപ്പൽ ഡോ. ലത, ഡോ. സുമ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.