വനിതാ ദിനം ആചരിച്ചു

വനിത ദിനം ആചരിച്ചു മാള: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂനിറ്റ് വനിത വിങ്​​ ആഭിമുഖ്യത്തിൽ വനിത ദിന പരിപാടി സംഘടിപ്പിച്ചു. മാള എക്സൈസ് റേഞ്ച്​ ഉദ്യോഗസ്ഥ സി.എസ്. ശാലിനി ഉദ്ഘാടനം ചെയ്തു. വനിത വിങ്​ പ്രസിഡന്റ് സിനി ജോഷി അധ്യക്ഷത വഹിച്ചു. ജനസേവന രംഗത്ത് സേവനം കാഴ്ചവെച്ച മാള പഞ്ചായത്ത് അംഗം ബിന്ധു ബാബു, ജീവകാരുണ്യ പ്രവർത്തന രംഗത്ത് വേറിട്ട മാതൃക കാണിച്ച മാള പോസ്റ്റ് വുമൺ സിന്ധു സിദ്ധാർത്ഥ് എന്നിവരെ ആദരിച്ചു. വനിത വിങ് സെക്രട്ടറി ജ്യോതി പ്രവീൺ, മാള യൂനിറ്റ് പ്രസിഡന്റ് പി.ടി. പാപ്പച്ചൻ, കൊടുങ്ങല്ലൂർ മണ്ഡലം വൈസ് ചെയർമാൻ ആരിഫ് കോറോത്ത്, യൂനിറ്റ് ജന. സെക്രട്ടറി സി.പി. ഉദയൻ, ട്രഷറർ കെ.ഡി. ബാബു, ട്രഷറർ റെജീന സത്യനാരായണൻ എന്നിവർ സംസാരിച്ചു. യോഗാനന്തരം വനിതകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT