വനിത ദിനം ആചരിച്ചു

തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതദിനം ആഘോഷിച്ചു. വനിതറാലി വൈസ് പ്രസിഡന്റ് രജനി ബാബു ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീ സുരക്ഷ ക്ലാസ്, പുസ്തക പ്രകാശനം, മികച്ച സംരംഭകരെ ആദരിക്കൽ എന്നിവ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൻ കമലം ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു പ്രദീപ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ.കെ. സന്തോഷ്, മെംബർമാരായ കെ.ആർ. ദാസൻ, സെന്തിൽ കുമാർ, സി.എസ്. മണികണ്ഠൻ, ശ്രീദേവി മാധവൻ, ഗ്രീഷ്മ സുഖിലേഷ്, ഐഷാബി ജബാർ എന്നിവർ സംസാരിച്ചു. ജെന്‍റർ ആർ.പി മെംബർ സെക്രട്ടറി സെറീന അലി, സി.ഡി.എസ് മെംബർമാർ, കമ്യൂണിറ്റി കൗൺസിലർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അഡ്വ. കണ്ണൻ സ്ത്രീ സുരക്ഷ ബോധവത്​കരണ ക്ലാസ് നയിച്ചു. കുടുംബശ്രീ വൈസ് ചെയർപേഴ്സൻ രാജി രഞ്ചൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT