വനിതദിനം ആഘോഷിച്ചു ചാലക്കുടി: ലോക വനിതദിനത്തിൽ ചാലക്കുടി താലൂക്ക് ആശൂപത്രി സൂപ്രണ്ട് ഡോ. എൻ.എ. ഷിജയെ ചാലക്കുടി വൈസ്മെൻ ഇന്‍റർനാഷനൽ ക്ലബ് ആദരിച്ചു. പ്രസിഡന്‍റ് ജോഷി പുത്തരിക്കൽ അധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. പോൾ ഉദ്ഘാടനം ചെയ്തു. നഴ്സിങ് സൂപ്രണ്ട് റോസ്ലിൻ ജോസഫ്, എൽ.ഡി ക്ലർക്ക് വി.ഐ. മിതാസ്, പി.ആർ.ഒ സോണിയ ലിജോ, വൈസ്മെൻ സെക്രട്ടറി മെന്റ്സ് കണ്ണൂകാടൻ, കലാഭവൻ ജയൻ, രാജീവ് പാലപ്പിള്ളി, ഇ.എൻ. പ്രദീപ് കുമാർ, സുരേഷ് പ്രണവം, ടി.സി. ശാന്ത, ലിസിമേരി സാജു എന്നിവർ സംസാരിച്ചു. പരിയാരം പഞ്ചായത്തിൽ പത്താം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ കേക്ക് മുറിച്ചു വനിതദിനം ആചരിച്ചു. വാർഡിലെ 25 വനിത തൊഴിലാളികൾ ദിനാചരണത്തിൽ പങ്കു ചേർന്നു. വാർഡ് അംഗം എം.സി. വിഷ്ണു, മെയിറ്റുമാരായ സെൽബി ജേക്കബ്, അമ്പിളി സജീവൻ, കെ.ജെ. തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.