വനിതാദിനം ആചരിച്ചു

വനിത ദിനം ചാലക്കുടി: വനിത ദിനത്തോടനുബന്ധിച്ച് ചാലക്കുടിയിൽ വിവിധ മേഖലകളിൽ പരിപാടികൾ സംഘടിപ്പിച്ചു. നഗരസഭ ഓഫിസ് അങ്കണത്തിൽ വനിത കൗൺസിലർമാരും ജീവനക്കാരും കേക്ക് മുറിച്ച് വനിത ദിനം ആഘോഷിച്ചു. വൈസ് ചെയർപേഴ്സൻ സിന്ധു ലോജു, കൗൺസിലർമാരായ നിത പോൾ, ആലീസ് ഷിബു, പ്രീതി ബാബു, സൂസമ്മ ആന്‍റണി, ആനി പോൾ, സൂസി സുനിൽ, ജിതി രാജൻ, ജിജി ജോൺസൺ, ബിന്ദു ശശികുമാർ എന്നിവർ നേതൃത്വം നൽകി. ചാലക്കുടി നഗരസഭ ഓഫിസിൽ എത്തിയവരെ കളഭം ചാർത്തിയും പൂവ്​ കൊടുത്തും സ്വീകരിച്ചു. എ.ഐ.എൽ.യു വനിത സബ് കമ്മിറ്റി ചാലക്കുടി യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ വനിത ദിനാചരണം നടത്തി. ചാലക്കുടി ജെ.എഫ്.സി.എം മജിസ്‌ട്രേറ്റ് സുനിൽ ബെർക്മെൻസ് വർക്കി, മുൻസിഫ്- മജിസ്‌ട്രേറ്റ് എം.ടി. തരിയച്ചൻ എന്നിവർ മുഖ്യാതിഥികളായി. വനിത സബ് കമ്മിറ്റി ചാലക്കുടി യൂനിറ്റ് പ്രസിഡന്‍റ്​ അഡ്വ. ആർ. ജയതി, ചാലക്കുടി ബാർ അസോസിയേഷൻ പ്രസിഡന്‍റ്​ അഡ്വ. എം.ഡി. ഷാജു, വനിത സബ് കമ്മിറ്റി ചാലക്കുടി യൂനിറ്റ് സെക്രട്ടറി അഡ്വ. എ.സി. ജീന, അഡ്വ. ജി. അനഘ, വിഷ്ണുപ്രിയ, അഡ്വ. സന്ധ്യ സന്തോഷ്‌ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT